TGF India
ഇത് ലീലാമ്മ. ബിജുക്കുട്ടന്റെ അമ്മ! - Afsal
Updated: Jun 13, 2020
ഇത് ലീലാമ്മ. ബിജുക്കുട്ടന്റെ അമ്മ!ഇടം പദ്ധതിയുടെ തുടക്കത്തിലാണ് ഞാനാദ്യമായി ഇവരുടെ വീട്ടിൽ പോകുന്നത്, ഇടിഞ്ഞു വീഴാറായ ഒരു വീട്, സ്‌നേഹത്തോടെ ഞങ്ങളെ അകത്തോട്ട് വിളിക്കുന്ന ഒരമ്മ! അകത്തെച്ചെന്നപ്പോ കണ്ടത് ഒരു ഈർക്കിലും പിടിച് അവർ മകനെ പല്ല് തേപ്പിക്കുന്നതാണ്. അന്നവരുടെ സംസാരത്തിലൂടെ തന്ന ആ സ്നേഹം ഞാനറിഞ്ഞയാണ്. ഒരു പുഞ്ചിരിയോടെ ഞങ്ങളെ യാത്രയയച്ചു!
മാസങ്ങൾക്ക് ശേഷം പിന്ന അവിടെ ചെല്ലുന്നത് #palliativeSaturdayയുടെ ഭാഗമായിട്ടണ്, അന്ന് രമ്യ ചേച്ചിയിൽ നിന്നാണ് ഇവരെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത്!
ലീലാമക്ക് രണ്ടു മക്കളായിരുന്നു. ഇളയ മകന് പാല് കൊടുത്തോണ്ടിരിക്കുമ്പോളാണ് ബിജുക്കുട്ടന് ആദ്യമായി 'ജെന്നി' വരുന്നത്, അപ്പോ തന്ന ഒരുവയസ്സ് പോലും പ്രായമില്ലാത്ത ഇളയമകനെ കട്ടിലിൽ കിടത്തി ബിജുകുട്ടനേം കൊണ്ടവർ ഹോസ്പിറ്റലിലേക്ക് ഒറ്റക്ക് ഓടിയത്. തിരികെ വന്ന് നോക്കിയപ്പോ പാല് തൊണ്ടയിൽ കുടുങ്ങി മരിച്ചു കിടക്കുന്ന ഇളയമകനെ ആയിരുന്നു!
പിന്നീടുള്ള 30 വർഷത്തോളമായി അവർ ജീവിക്കുന്നത് ബിജുക്കുട്ടന് വേണ്ടിയായിരുന്നു. ജന്മനാ ബുദ്ധിമാന്ദ്യമുള്ള ബിജുക്കുട്ടന് ഇടക്കിടക്ക് ജെന്നി വരുമായിരുന്നു. അവരുടെ ഭർത്താവ് അവരെ കളഞ്ഞിട്ട് പോയ്യെങ്കിലും അവർ തളർന്നില്ല, സുഖമില്ലാത്ത മകനെയും കൊണ്ടവർ ജോലിക്ക് പോയി, ബിജുകുട്ടനെ പരിപാലിച്ചു. പുതിയൊരു ജീവിതം ആരംഭിച്ച അവരുടെ ഭർത്താവിനെ അവർ ധീരമായി ഇടപെട്ട് തിരികെ കൊണ്ട് വന്നു !
വീട്ടുകാര്യത്തിൽ ഒരു ഉത്തരവാദിത്തവുമില്ലാതെ കള്ളുകുടിച്ചു ലീലാമ്മയെ അയാൾ അടിക്കുമെന്നെലാം നാട്ടുകാർ പറയാറുണ്ടെങ്കിലും ബിജുകുട്ടനെ അച്ഛനെ ഒരുപാടിഷ്ടമാണ്, തിരിച്ചും അങ്ങനെ തന്നയെന്നെ ലീലാമ്മയും പറയുന്നു.
ഇത്രയും നാളും ബിജുക്കുട്ടന് എല്ലാ കാര്യങ്ങളും നോക്കി നടത്തി ആരോടും ഒരു പരിഭാമയില്ലാതെ ജീവിച്ചു വന്ന ലീലാമ്മയുടെ ഒരേഒരു ആഗ്രഹം, ചോർന്നൊലിക്കുന്ന ഇടിഞ്ഞു വീഴാറായ വീടിന് പകരം ഒരു വീടായിരുന്നു, ഇന്നിതാ കുണ്ടറയുടെ വികസന സ്വപ്നമായ "ഇടം" പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്കൊരു വീടിരുങ്ങുകയാണ്!
ലീലാമ്മയുടെ സ്വപ്ന സാക്ഷാത്കാരം!
ഒരാഴ്ച മുൻപ്പ് swachh bharath summer intership ഇന്റെ ഭാഗമായി ഞങ്ങൾ ഒരു 10പേരെ അവിടെ ചെന്നിരുന്നു, വീടിനകത്തു ഒരു ചെറിയ അടുപ്പുകൂട്ടി അവർക്ക് മൂന്ന് പേർക്കുമുള്ള ആഹാരം വെക്കുകയായിരുന്നു അവർ. ഞങ്ങൾ ഇറങ്ങാൻ നേരം അവർ പറഞ്ഞു "കറിയെല്ലാം കുറവാ, ബാ ചോറു കഴിക്കാം!"
ലീലാമ്മയുടെ സ്നേഹത്തിനും ത്യാഗത്തിനും മുന്നിൽ ഈ മാതൃദിനം സമർപ്പിക്കുന്നു

