top of page
Search
  • Writer's pictureTGF India

ഇന്നത്തെ ഒരനുഭവം! - Ameer Suhail

Updated: Jun 22, 2020

തറവാട്ടിലേക്ക് കടന്ന് ചെന്നപ്പോൾ അവൻ ഓടി വരുന്നുണ്ടായിരുന്നു....ഇമ്മാ.....ഇക്കാക്ക വരുന്നുണ്ട്....കളിസാമാനം ഒക്കെ എടത്തോളീ......എന്ന് ഉച്ചത്തിൽ വിളിച്ചു കൂവുന്നുണ്ടായിരുന്നു, പിന്നങ്ങോട്ട് അടിപിടി ബഹളമായിരുന്നു ..ഒരുത്തൻ കുറെ എന്നെ തല്ലി.....ഇക്കാക്ക ഞമ്മളെ പറ്റിച്ചല്ലേ...ഇന്നലെ വരാന്ന് പറഞ്ഞിട്ട് ഇപ്പോയാണോ വരുന്നേ എന്ന് പറഞ്ഞ്............(ശരിക്കും എന്റെ തെറ്റാണ്‌ ഇന്നലെ പറഞ്ഞിട്ട് പോയീല...മറന്നു പോയി) പിന്നെ വേറെ ഒരുവൻ എന്റെ കൈ പിടിച്ചു അവന്റെ റൂമിലോട്ട് കൊണ്ടു പോയി പിന്നെ കളിപ്പാട്ടങ്ങൾ കൊണ്ട് വാരി എറിയായിരുന്നു.....ഇക്കാക്ക് വേണ്ടതെല്ലാം ഇതിന്നു എടുത്തോളീ..എന്നിട്ട് പാവപ്പെട്ട കുട്ട്യോൾക്ക് കോട്ത്തേക്കി എന്നൊരു പറച്ചിലും.....മനസ്സിൽ വല്ലാണ്ട് തട്ടി അവന്റെ ആ വാക്കുകൾ....... അപ്പോഴും ഞാൻ അവരോട് ചോദിച്ചു ഇങ്ങളെ എല്ലാ കളിസാമാനവും ഇൻക് തന്നാൽ ഇങ്ങൾക് എന്താ കളിക്കാൻ ണ്ടാവ........അപ്പൊ ഒരുത്തൻ ....ഞമ്മക്ക് ഇനിയും കിട്ടൂലെ ഇക്കാക്ക....ഇത് പാവപ്പെട്ട കുട്ട്യോൾക്ക് കോടക്കീ.....ഓര് പാവല്ലേ.....ന്ന്....അപ്പൊ തന്നെ ഞാൻ വീണു.....ഇത്രയും പിഞ്ചു മനസ്സിൽ പോലും സ്നേഹത്തിന്റെ പറുതീസ തന്നെ അവർ നേരത്തെ തീർത്തിരുന്നു....സന്തോഷമായി ഒരുപാട്.....അങ്ങനെ എല്ലാം കൂടി ഒരു വലിയ കവറിൽ നിറഞ്ഞു....മതി മക്കളെ...ഇനി ഇക്ക പോട്ടെ.....എന്ന് പറഞ്ഞ തറവാടിന്റെ പടിവാതിൽ നിന്നും ഇറങ്ങുമ്പോ അതാ ഒരുത്തൻ അവന്റെ ഉമ്മച്ചിനോട് സ്വകാര്യം പറയാ......ഇമ്മാ....ആ പെൻസിലും,പെന്നും കൂടി ഇക്കക് കൊടുത്തേക്കി ഞമ്മളേൽ വേറെ ഇല്ലേ........അതും കൂടി എന്റെ ആ കവറിൽ നിറച്ചപ്പോൾ അവർ എല്ലാരും കൂടെ ചിരിച്ചു കൊണ്ട് എന്നെ പറഞ്ഞയച്ചു....പോവുമ്പോ എന്നോട് ഉറക്കെ വിളിച്ചു പറയുന്നുണ്ടായുരുന്നു  *'ഒക്കെ ഓർക് തന്നെ കൊടുക്കണട്ടോ..വേറെ ആർക്കും കൊട്ക്കണ്ടാ.......ന്ന്.*........നിറഞ്ഞ മനസംതൃപ്തിയോടെ ഞാൻ അവിടുന്ന് ഇറങ്ങി.....


ഇവരാണ് ഇന്നത്തെ എന്റെ ഹീറോസ്..............


4 views0 comments
bottom of page