top of page
Search
  • Writer's pictureTGF India

ഗുൽമോഹർ തളിർക്കുമ്പോൾ - JUNA SHERIN

ചിലത് അങ്ങനെ ആണ് ചെറിയ ചെറിയ  നിമിഷങ്ങൾ കൊണ്ട് വലിയ വലിയ ഓർമ്മകൾ തന്നിട്ടങ് പോവും. ഗുൽമോഹറുകളെ കാണാനും കേൾക്കനുമെല്ലാമായി  പുറപ്പെടുമ്പോൾ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല.എവിടേലുമൊക്കെ ഒന്ന് പോണം, അഥവാ  അവസാന സെമസ്റ്ററിന്റെ ശ്വാസം മുട്ടലിൽ നിന്നും ഒളിച്ചോടണം അതേ ഉണ്ടായിരുന്നുള്ളു.പക്ഷെ അതിനേക്കാൾ വലിയ വീർപ്പുമുട്ടലുമായാണ് കൊല്ലത്തു നിന്നും വണ്ടി കയറിയത്. കോഴിക്കോട്ടിൽ നിന്നും ട്രെയിൻ കയറി തിരികെ വന്നിറങ്ങിയത് വരെയുള്ള ഓരോ നിമിഷവും അത്രയും വിലപ്പെട്ടതാണ്. ഒരു പരിജയവും ഇല്ലാത്തവരുടെ ഇടയിലേക്ക് എന്തു ധൈര്യത്തിലാണ് നീ പോകുന്നത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നു, അവരെല്ലാം ഗുൽമോഹറുകൾ ആണ് എന്ന് മാത്രം.

ആലോചിക്കുമ്പോൾ അത്ഭുതം ആണ്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വന്നവർ, വെറും രണ്ടു ദിവസം കൊണ്ട് ഒരു കുടുംബമായി മാറിയിരിക്കുന്നു. ക്യാമ്പിലെ ഓരോ സെഷനുകളും വളരെ പ്രാധാന്യം അർഹിക്കുന്നവയായിരുന്നു. ബട്സ് സ്കൂളിൽ എത്തിയ സമയം ആദ്യം അവരിലെക്ക് ഇറങ്ങി ചെന്ന് എങ്കിലും, പിന്നീട് എനിക്ക് പോലും നിർവചിക്കാൻ  കഴിയാത്ത ഒരു തരം മാനസിക അവസ്ഥ ആയിരുന്നു. അത് അവരോടുള്ള സങ്കട മനോഭാവം ആയിരുന്നില്ല മറിച്ചു ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും ഭ്രാന്തമായി ചിന്തിച്ചു മരിക്കുന്ന എന്നോട് തന്നെയുള്ള പുച്ഛം ആയിരുന്നു. പിന്നീട് അങ്ങോട്ടുള്ള ഓരോ നല്ല നിമിഷങ്ങളും തീർന്നത് പെട്ടെന്ന് പെട്ടന്ന് ആയിരുന്നു. ആവേശത്തോടെ  കണ്ടൽ നടുമ്പോൾ മനസ്സിൽ ഓർമ്മ വന്നത് കഴിഞ്ഞു പോയ ക്ലാസ്സ്‌ ടെസ്റ്റിൽ കണ്ടൽ കാടുകളെ കുറിച്ചു  ഞാൻ തന്നെ എഴുതിവെച്ച 

കുറിപ്പുകലാണ്. തലേ ദിവസത്തെ ഉറക്കം പോയത്  കാരണം രാത്രിയിലെ വർത്തമാനങ്ങൾക്കിടയിൽ കണ്ണുകൾ പണിമുടക്കിയത് മാത്രംനഷ്ടം !

കണ്ട മനുഷ്യന്മാരെല്ലാം അടിപൊളിയാണ്. ഒരേ തരം ഭ്രാന്ത് മനസ്സിൽ കൊണ്ട് നടക്കുന്നവർ. പറഞ്ഞിട്ടും തീരാത്ത അത്ര കഥകൾ. ഇന്നലെ കണ്ടവരോട് ഈ നാളുകൾ കൊണ്ട് ഉണ്ടായ പരീക്ഷണങ്ങൾ പറഞ്ഞവർ, നെഞ്ചിൽ സ്നേഹം കൊണ്ട് നടന്നവർ.

അഫ്സൽക്കയിൽ തുടങ്ങി ക്യാമ്പിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും "the best" ആണ്.മുൻപ് കണ്ടിരുന്ന സമയത്ത് ചിരിച്ചു മാത്രം കണ്ടിരുന്ന അഫ്സൽക്കയിൽ ക്യാമ്പിന്റെ  മുഴുവൻ ഉത്തരവാദിത്തവും കാണാൻ സാധിച്ചിരുന്നു എന്നതാണ് സത്യം ജസീൽക്കയോ  നാജിക്കയോ  ഹമീം ക്കായോ ഇജാസ്ക്കയോ ആവട്ടെ പറഞ്ഞ കാര്യങ്ങൾ ചിന്തകൾക്ക് വിടേണ്ടവ ആയിരുന്നു. അതിനപ്പുറം പ്രവർത്തികക്കേണ്ടവ. വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത പേരുകലുണ്ട്, സൗഹൃദങ്ങൾ ഉണ്ട്, പലവട്ടം ചോദിച്ചിട്ടും പേരുകൾക്കപ്പുറം മുഖം മാത്രം മനസ്സിൽ പതിഞ്ഞവർ ഉണ്ട്. ഒരു പാട് സ്നേഹം എന്റെ ഗുൽമോഹറുകളോട്. ചെയ്യാനുണ്ട് ഒരുപാട്, കാണണം വീണ്ടും..♥️





12 views0 comments
bottom of page