TGF India
ഗുൽമോഹർ പൂവിട്ട രണ്ടു ദിനങ്ങൾ - RASHA HENNA
ഗുൽമോഹറുകളെപ്പറ്റി എഴുതണമെന്ന് കുറച്ചായി കരുതുന്നു. പക്ഷേ മടി കൊണ്ട് എഴുതാൻ ഒരുങ്ങാറില്ല. അതു കൊണ്ട് ആദ്യം തന്നെ എഴുതാൻ ഒരു കാരണമായി തീർന്ന ജസീൽക്കാക്ക് ഒരു ചെറിയ നന്ദി.അതോണ്ട് മാത്രല്ല ട്ടോ എഴുതുന്നെ. ഗുൽമോഹറുകൾ ജീവിതത്തിൻ്റെ ഭാഗമായിത്തീർന്നത് കൊല്ലത്തെ ആനുവൽ മീറ്റപ്പ് മുതലാണ്. എത്രത്തോളം പേർക്ക് അനുഭവപ്പെട്ടിട്ടുണ്ട് എന്നറിയില്ല. പക്ഷേ ഞാനടക്കം കുറേ പേർക്ക് തങ്ങളുടെ വ്യക്തിത്വത്തിൻ്റെ പൂർണ്ണതയിലേക്കെത്താൻ ക്യാമ്പ് സഹായിച്ചിട്ടുണ്ടെന്നു കരുതുന്നു.
കോഴിക്കോട്ട് നിന്ന് ഫെബ്രുവരി 14 ന് രാത്രി പരിചയമുള്ള കുറച്ചു പേരും പരിചയമില്ലാത്ത കറേ പേരും പിന്നെ കൊറച്ച് കറുത്ത ഹൽവയുമായി വണ്ടി കേറീതാണ്.. അവിടം തൊട്ട് അപരിചിതരായി ആരെയും തോന്നീല്ല. ട്രെയിനിൽ രാവിലെ വരെ പാട്ടും ബഹളവും തന്നെയായിരുന്നു. കൊല്ലത്ത് എത്തിയപ്പൊ വേറെ കൊറേ ടീംസിനേം കിട്ടി. പെരിനാടേക്ക് ബസ്സ് കേറി. അവിടം തൊട്ട് രണ്ട് ദിവസം ഞങ്ങൾ അവിടെ ജീവിച്ചു എന്ന് തന്നെ പറയാം. ഭക്ഷണത്തിനു ശേഷം കൂടിയിരുന്ന് ചെറിയ രീതിയിൽ ഒന്നു പരിചയപ്പെട്ടതിന് ശേഷം പെരിനാട് ബഡ്സ് സ്കൂളിലെ കുട്ടികളെ ക്കാണാൻ ഒരു കുട്ടി ബസ്സിൽ പോയി. അവിടന്ന് പലർക്കും പലതായിരിക്കും കിട്ടീട്ടുണ്ടാവ. എനിക്കത് എൻ്റെ അനുഗ്രഹങ്ങളെ എണ്ണാനുള്ള നിമിഷങ്ങളായിരുന്നു. എല്ലാരും പാട്ട് പാടി കുട്ടികളോടൊപ്പം ഡാൻസ് കളിച്ചു . അവരുടെ കഴിവുകൾ കണ്ട് കയ്യടിച്ചു.അവർക്ക് ഭക്ഷണം വിളമ്പി. അപ്പോഴൊക്കെ അഫ്സൽ എന്ന മനുഷ്യനെ ഒരുപാട് ആരാധനയോടെയും ഇത്തിരി നനഞ്ഞ കണ്ണുകളോടെയും നോക്കാതിരിക്കാൻ കഴിഞ്ഞില്ല .ശരിക്കും മൂപ്പർ ഒരു legend ആയി തോന്നിയത് അപ്പഴാണ്. അന്നത്തെ ചോറിന് കൂട്ടിയ മീൻ കറിക്ക് വേറെവിടെയും കിട്ടാത്ത രസണ്ടായിരുന്നു.സത്യം!
അത് കഴിഞ്ഞ് പോയത് അരവിടടുത്ത് ഇപ്പോൾ പ്രവർത്തനമില്ലാതെ നശിച്ചു കിടക്കുന്ന പുഴയോരത്തെ റിസോർട്ടിലേക്ക്. അവിടെ ഔദ്യോഗികമായ ഒരു ചടങ്ങും കപ്പേം കട്ടഞ്ചായേം കാറ്റും... വീണ്ടും സ്കൂളിലേക്ക്. ഇതിനിടയിൽ നമ്മുടേതു മാത്രമായ സന്ദർഭങ്ങൾ നമുക്ക്ണ്ടാവും, ലേ... പിന്നീട് നമുക്ക് പ്രിയപ്പെട്ടവരായിത്തീർന്ന പലരെയും നമ്മൾ അറിഞ്ഞു തുടങ്ങിയ ചില സമയങ്ങൾ, ആ പൊഴേം ചുറ്റുപാടും നമുക്ക് മാത്രം തന്ന ചെല വൈബുകൾ .....സ്കൂളിലെത്തീറ്റ് ഞാൻ ജീവിതത്തിലിതു വരെ പരിചയിച്ചിട്ടില്ലാത്ത ഒരു ക്യാമ്പിംഗ് രീതിയിലേക്ക് ഞങ്ങൾ കടന്നു.unconference, circle of trest, ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം പുതിയതാർന്നു. അതിനെയൊരു പേരിട്ട് വിളിക്കാൻ എനിക്കിപ്പഴും അറീല്ല.എന്നാൽ "ആത്മാവും, മനസ്സുമൊക്കെയായി ബന്ധപ്പെട്ടത് " എന്നാണ് ആ കുറച്ചു സമയത്തെ വിളിക്കാൻ എനിക്കിഷ്ടം. പിറ്റേന്ന് അതിരാവിലെ പോയത് പള്ളിയാംതുരുത്തിൽ കണ്ടൽ നടാനാണ്. പറഞ്ഞില്ലെ, ഈ ക്യാമ്പിലെ ഓരോ സെഷനും പുതുമയുള്ളതാണ്. തുരുത്തിൽ കൊറേ മനസ്സുതുറന്നിരുന്നു സംസാരിച്ചു. കണ്ടൽ നട്ടു. പുഴയിൽ നീന്തിക്കുളിച്ചു. തിരിച്ചു വന്ന് ഭക്ഷണം കഴിച്ച് ഇത്തിരി നേരം circle of trest .കഴിഞ്ഞു. ബസ്സിൽ അവസാനത്തെ ഉഷാറാക്കലിനു ശേഷം മൺറോ ഐലൻ്റിലൂടെ തോണീല്.അന്ന് വരെ ജീവിച്ചതോ നാളെ മുതലുള്ള അതേ ജീവിതമോ ഒന്നും ഓർത്തില്ല. മനസ്സിനെ അതിൻ്റെ വഴിക്ക് വിട്ടു .എല്ലാം ആ ചെറിയ സമയത്തിലേക്കു വന്നു നിന്നു.എല്ലാരോടും യാത്ര പറഞ്ഞ് ട്രെയിനിനായി ഓടി. ജീവിതത്തിലെ രണ്ടു മനോഹര ദിവസങ്ങൾക്ക് ശുഭം.
ഇന്ന് ഗുൽമോഹറുകൾ ഒരു കുടുംബമായി മാറിക്കഴിഞ്ഞിരിക്കുന്നു. കൂടെയുള്ളോർ ഒന്ന് തളർന്നു പോയാൽ ചേർത്ത് നിർത്താൻ ,ഉപാധികളില്ലാതെ സ്നേഹിക്കാൻ ഒരു കൂട്ടം ....❣️
NB :ക്യാമ്പിൻ്റെ സുഖമമായ നടത്തിപ്പിനായി പണിയെടുത്ത കുറേ നിസ്വാർത്ഥ ഹൃദയങ്ങൾ ഉണ്ട് ട്ടോ.... എല്ലാരേം എടുത്ത് പറേന്നില്ല. ന്നാലും അഫ് സൽക്ക, ഹമീംക്ക, രഞ്ജിത്തേട്ടൻ, ജസീൽക്ക, നാജിക്ക..... ഒരുപാട് സനേഹം❣️


