TGF India
ഗുൽമോഹർ ഫൗണ്ടേഷനെ കുറിച്ച് മലയാളത്തിൽ - Jaseel
Updated: Jun 13, 2020
യുവാക്കളുടെ ഉന്നമനം,സാമൂഹിക സംരംഭകത്വം പ്രോത്സാഹിക്കപ്പിക്കുക, സുസ്ഥിര വികസനത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം (Education for sustainable development) എന്നീ മേഖലകളിൽ കഴിഞ്ഞ ഒന്നര വർഷമായി കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് 'ദി ഗുൽമോഹർ ഫൗണ്ടേഷൻ'. ഇന്ത്യയൊട്ടാകെ എണ്ണൂറോളം സന്നദ്ധ പ്രവർത്തകരുള്ള സംഘടനക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും, ബാംഗ്ലൂർ,പോണ്ടിച്ചേരി എന്നിവിടങ്ങളിലും ചാപ്റ്ററുകളുണ്ട്. സമൂഹത്തിലെ പ്രശ്നങ്ങളെ നേരിടാൻ യുവാക്കളുടെ കൂട്ടായ്മകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു, അവരുടെ ഉന്നമനത്തിനു വേണ്ട അവസരങ്ങൾ സൃഷ്ടിക്കുക,ചുറ്റിലുമുള്ള പ്രശ്നങ്ങളെ കുറിച്ച് അവബോധം നൽകുക, ക്രിയാത്മകമായി സമൂഹത്തിൽ ഇടപെടലുകൾ നടത്താനും സഹ ജീവികൾക്ക് തങ്ങളെക്കൊണ്ടാവുന്ന സഹായങ്ങൾ ചെയ്യാനും പ്രാപ്തരാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഗുൽമോഹർ ചെയ്തു കൊണ്ടിരിക്കുന്നത്. മനുഷ്യ വിഭവ ശേഷിയുടെ(Human Capital) സാധ്യതകൾ തിരിച്ചറിഞ്ഞു, ആളുകളെ ഒരുമിച്ച് കൊണ്ട് വന്നാൽ, വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അവസരങ്ങൾ നൽകിയാൽ നല്ല കാര്യങ്ങൾ ചെയ്യാൻ തടസ്സങ്ങളൊന്നുമില്ലെന്നതാണ് ഇത്രെയും കാലത്തെ പ്രവർത്തനാനുഭവം. 2018 ഫെബ്രുവരി മാസം കുറച്ച് പേരിൽ നിന്നാരംഭിച്ച ഗുൽമോഹർ അന്ന് മുതലേ 'ഗിഫ്റ്റ് കൾച്ചർ' എന്ന മോഡലാണ് പിന്തുടരുന്നത്. കൊല്ലം പെരിനാട് പഞ്ചായത്തുമായി സഹകരിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മില്ലേനിയം ക്യാമ്പസ് നെറ്റ്‌വർക്കിന്റെയും യുണൈറ്റഡ് നാഷനസ് അക്കാഡമിക് ഇമ്പാക്റ്റിന്റെയും അംഗീകാരവും അവാർഡും ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം നടന്ന ഇന്ത്യ-ഭൂട്ടാൻ യൂത്ത് സമ്മിറ്റിൽ പ്രതിനിധാനം ലഭിച്ച ഏക എൻ ജി ഓ യും ഗുൽമോഹർ ഫൌണ്ടേഷൻ ആണ്. ഗുൽമോഹർ സ്കൂളുകൾ കേന്ദ്രീകരിച്ചു ചെയ്യുന്ന സുസ്ഥിര വികസനത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസവും, സ്‌കിൽ ഡെവലപ്പ്മെന്റ് പ്രധാന മേഖലകളായ പരിപാടിയുടെ ഭാഗമായി 26 സന്നദ്ധ പ്രവർത്തകർക്ക് മില്ലേനിയം ക്യാമ്പസ് നെറ്റ്‌വർക്കിന്റെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ലോക വ്യാപകമായി ആഘോഷിക്കുന്ന ഗുഡ് ഡീഡ്സ് ഡേ യുമായി ഒരുമിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ഏക കൂട്ടായ്മയാണ് ഗുൽമോഹർ. കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ കാലാവസ്ഥ വ്യതിയാനത്തിനെതിരെ നടത്തിയ സൈക്കിൾ യാത്ര, ലോകവ്യാപകമായി നടന്ന ഫ്രൈഡേ സമരത്തോട് ഐക്യപ്പെട്ടു കേരളത്തിലും ലക്ഷദീപിലും 8ഓളം സ്ഥലങ്ങളിൽ നടന്ന ക്ലൈമറ്റ് സ്ട്രൈക്ക്, ബോട്ടിൽസ് അപ്പ് ക്യാമ്പയിൻ തുടങ്ങിയ കാര്യങ്ങൾ ഏറെ ശ്രേദ്ധേയമായിരുന്നു
