Afsal Mohammed B
ഗുൽമോഹർ... - Ameen Ahmed
അതൊരു സത്യാണ്❣️ ഒരുപാട് പേരുടെ ജീവന്റെ തുടിപ്പ്. കൊല്ലം പെരിനാടിലെ ബഡ്സ് സ്കൂളും വ്യത്യസ്ത കണ്ടൽ കാടുകൾ കൊണ്ട് നിറഞ്ഞ തുരുത്തും സ്വയംഭരണ കേന്ദ്രമായ പഞ്ചായത്തും എല്ലാം, കുടുംബശ്രീയും കേരളത്തിലും ഇന്ത്യയിലും അങ്ങോളം ഒഴുകുന്ന സൗഹൃദ സേവകരും എല്ലാം ഇന്ന് ഇതിന്റെ വലിയൊരു ഭാഗമാണ്. ഇങ്ങനെ പറയാൻ തുടങ്ങിയാൽ ഒരു യുഗം എടുത്താലും പറഞ്ഞുതീരാത്ത കഥകൾ അനുഭവങ്ങൾ ജീവിതങ്ങൾ യാഥാർത്ഥ്യങ്ങൾ പിന്നെ കൊറേ മൻഷ്യന്മാരും. ഒരുപാട് കാത്തിരുന്നിട്ടുണ്ട് ഇങ്ങനെ ഒന്ന് കൂടാൻ... അറ്റമില്ലാതെ പരന്ന് കിടക്കുന്ന ഗുൽമോഹറുകളെ കാണാൻ... @mon_hameem_mon_don അറിയുംതോറും അടുപ്പം കൂടിപോകുന്ന ഒരു പ്രത്യേക ജന്മം. ഇതുവരെ ഒരിക്കൽ പോലും നല്ലോണം മിണ്ടിയിട്ടില്ലെങ്കിലും ഒരുപാട് കാലം മുന്നേയുള്ള ബന്ധങ്ങളെ പോലെ... അവിടുന്ന് ഇറങ്ങാൻ നേരം ഒന്ന് കെട്ടിപ്പിടിച്ചപ്പൊ കൊറേ കാര്യം അറിയാതെ പറയും പോലെ... ഇതിന് വേണ്ടിയുള്ള യാത്രകളും ഒരിക്കലും മറക്കാൻ പറ്റാത്ത വിധം തീവ്രമായിരുന്നു
കൂടെ ഓരോ സൗഹൃദങ്ങളും ഒരുപാട് ആഴത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ചില യാത്രകൾ കഥകൾ മെനയുന്നതിനപ്പുരം ജീവിതം കാണിച്ചുതരുന്നു... അങ്ങനെ വ്യത്യസ്ത സഞ്ചാരങ്ങൾ... @captainafsal ഇക്കയുടെ ഒരുപാട് കാലത്തെ പ്രയത്നം ആഗ്രഹം നടന്നതിന്റെ ത്രില്ലിലാണ് ആള്.
കഥകൾ പറയാനും എഴുതാനും വേണം ഒരു ജീവൻ... ഇവരൊപ്പം കൂടിയാൽ എഴുത്തിനപ്പുറം നമ്മളും കഥകളായി മാറും...


















