TGF India
ജീവിതം പഠിപ്പിക്കുന്ന ശനിയാഴ്ചകൾ ! - Afsal
Updated: Jun 13, 2020
ആ തറയിൽ കിടക്കുന്നത് ആറു മക്കളുള്ള ഒരമ്മ, ആ ഈറനണിയുന്ന കണ്ണുകളുമായി നിൽക്കുന്നത് അവിടത്തെ അംഗനവാടി ടീച്ചർ. ഇന്നത്തെ #palliativeSaturday യാത്രയിൽ മനസ്സിൽ പതിഞ്ഞ കാരുണ്യത്തിന്റെ ഒരു നേർചിത്രം!
ഇന്നലെ രാത്രി തന്ന രമ്യ ചേച്ചിയുടെ മെസ്സേജ് വന്നു, ഒരു പുതിയ ക്യാൻസർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, നാളെ രാവിൽ 8.45 തന്ന എത്തണമെന്ന്. രാവിലെ തന്ന ഹോസ്പിറ്റലിൽ എത്തി പോകാനിറങ്ങുംപ്പോളാണ് ചേച്ചിയെ സരളടീച്ചർ വിളിക്കുന്നത്. അടുത്തൊരു വീട്ടിൽ വയസായ ഒരു അമ്മയുടെ കാര്യം പറയാൻ. ആദ്യം അങ്ങോട്ട് തന്ന ചെന്നു, സരള ടീച്ചർ ഞങ്ങളേം വീടിന്റെ വാതിലിൽ കാത്തുനിൽപ്പുണ്ടായിരുന്നു!
ആദ്യം കാണുന്നത് ദേഹത്തു മുറിവുകളുമായി മൂത്രത്തിൽ കുളിച്ചു തറയിൽ കിടക്കുന്ന ഒരു അവശയായ ഒരു അമ്മ...ഞങ്ങളെ കണ്ട് അടുക്കളയിലേക്ക് മറയുന്ന ഒരു സ്‌ത്രീ രൂപം...തൊട്ടപ്പുറത്തായി TVയിൽ ഓടിക്കൊണ്ടിരിക്കുന്ന കണ്ണീർ സീരിയൽ...ഒരു ചെറിയ പെട്ടിയിലുള്ള മീനുകൾക്ക് തീറ്റകൊടുക്കുന്ന ഒരു ചെറുക്കൻ...തുണിയലക്കിയും വെള്ളം കോരികൊണ്ടും നിൽക്കുന്ന രണ്ടു പെൺകുട്ടികളും..ഞങ്ങളുടെ വരവുപോലും ഗവിനിക്കാതെ അവർ അവരുടെ പ്രവർത്തികൾ തുടർന്നുകൊണ്ടിരുന്നു! ചോർന്നൊലിക്കുന്ന വീട്ടിൽ, തണുപ്പത്തു തറയിൽ മൂത്രത്തിന്റെ ദുർഗന്ധത്തിൽ, ദേഹത്ത് മുറിവുകളുമായി ആഹാരം പോലും കഴിക്കാതെ വേദന സഹിച്ചു കിടക്കുന്ന ആ അമ്മയെ നോക്കാൻ ആർക്കും വയ്യ !! മനസ്സിൽ ചോദിച്ചു, ഇവർ മനുഷ്യർ തന്ന ആണോ??
റൂമിൽ കിടക്കുന്ന കട്ടിൽ കണ്ടു, ഈ അമ്മയെ കിടത്താൻ കട്ടിലുണ്ടോ എന്ന ചോദ്യത്തിന്, ഇവിടെ കട്ടിലില്ല എന്ന വീട്ടുകാരുടെ മറുപടി !! ഉടനെ തന്ന രമ്യ ചേച്ചി പ്രസിഡന്റ് ഇനെ വിളിച്ചു കട്ടിൽ തരപ്പെടുത്തി, അതെടുക്കാൻ പോയി, അവിടെയുള്ള നല്ലവരായ ചില ചെറുപ്പകാരേം കൂട്ടി വന്നപ്പോ കണ്ട കാഴ്ച്ചയാണീ ചിത്രം! നിറകണ്ണുകളുമായി സരള ടീച്ചർ !! ആറുമക്കളുള്ള ആ അമ്മയുടെ, ഒരു മരുമോള് കൂടായാണ് ടീച്ചർ, താൻ ഇതൊന്നും ഇതുവരെ ശ്രെദ്ധിച്ചില്ല എന്ന കുറ്റബോധമാണോ ആ വീട്ടിലുള്ള മറ്റുള്ളവർ ഞങ്ങളെ വിളിച്ചത് ഇഷ്ടപെടാഞ്ഞ കൊണ്ട് ടീച്ചറെ വല്ലതും പറഞ്ഞകൊണ്ടാണോ എന്നറിയില്ല, എന്നാലും ആ കണ്ണീരിൽ ഒരു ആത്മാർത്ഥതയുണ്ടായിരുന്നു!
കട്ടിലിൽ എയർ ബെഡ്ഡും ഇട്ട് അവരുടെ മുറിവുകളിൽ മരുന്നും വെച്ചു യാത്രയാകും നേരം, ടീച്ചർ അവരുടെ ദേഹം കരുകി വൃത്തിയാകുവായിരുന്നു !
പറയാനായി ഒരുപാട് കാര്യങ്ങളുണ്ട് ഈ ഒരു അനുഭവത്തിൽ, അത് മനസിലാകുന്നവരുടെ മനസ്സിൽ നന്മയുടെ ഒരു അംശമുണ്ട്! ജീവിതത്തിൽ ഒരു പ്രവിശ്യമെങ്കിലും നിങ്ങൾ മാലാഖമാരോടൊപ്പം പാലിയേറ്റീവ് വണ്ടിയിൽ കയറണം, ജീവിതം എന്താന്ന് മനസിലാക്കണം!
