TGF India
പ്രതീക്ഷകളുടെ പുതിയ സൂര്യനെ കാണാൻ!
Updated: Jun 13, 2020
ഗുൽമോഹർ ഫൗണ്ടേഷനും പെരിനാട് പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി 23/08/18 നു പെരിനാട് പഞ്ചായത്തിലെ 5 രോഗികളുടെ വീടുകൾ സന്ദർശിക്കുകയുണ്ടായി. ഇതിന്റെ തുടർച്ചയായി ഇനി വരുന്ന എല്ലാ ശനിയാഴ്ചയും ഈ രീതിയിൽ പ്രവർത്തനം തുടരാനാണ് ആഗ്രഹം.. പാലിയേറ്റീവ് കെയറിലെ നേഴ്സ് രമ്യയുടെ നേതൃത്വത്തിൽ ഗുൽമോഹർ ഫൗണ്ടേഷനിലെ അംഗങ്ങളും ചേർന്നാണ് ഓരോ രോഗികളെയും സന്ദർശിച്ചത്.. നാലു ചുവരുകൾക്കുള്ളിൽ ലോകം തീർക്കപെട്ട അവരെ വെളിച്ചം കാണിക്കാൻ വേണ്ടി നേഴ്സ് രമ്യ ചെയ്യുന്ന കാര്യങ്ങൾ തീർത്തും പ്രശംസനീയമാണ്.. കിടപ്പിലായ ഒരു രോഗിക്ക് ചെറിയൊരു കൈതാങ്ങ് എന്ന പോലെ വീൽ ചെയർ നൽകുകയുണ്ടായി. കൂടാതെ അപകടം മൂലം കിടപ്പിലായ പല രോഗികളെയും എന്നും സന്ദശിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. രോഗശയ്യയിൽ ഒറ്റപെട്ടു പോയ പലർക്കും ഇന്ന് പെരിനാട് പാലിയേറ്റിവ് കെയർ യൂണിറ്റ് ഒരു കൈത്താങ്ങാണ്.. സ്നേഹവും പുഞ്ചിരിയും കരുതലും കോർത്തിണക്കി ഓരോ വീടും ഒട്ടും മടുപ്പില്ലാതെ കയറി ഇറങ്ങുന്ന നേഴ്സ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.. ഗുൽമോഹർ ഫൗണ്ടേഷനും പെരിനാട് പാലിയേറ്റീവ് കെയറും ചേർന്ന് തുടങ്ങിയ ഈ ചിന്ത രോഗികൾക്ക് ചെറിയ തോതിലെങ്കിലും സഹായകമാകുമെന്ന് വിശ്വസിക്കുന്നു. അവരും ഉണരട്ടെ പ്രതീക്ഷകളുടെ പുതിയ സൂര്യനെ കാണാൻ....... !!!
