TGF India
വാകമരത്തണൽ - Adarsh PA
എന്താണ് ഗുൽമോഹർ എന്ന് ചോദിച്ചവരോട് , നീ എന്തിനാ ഇവിടുത്തെ പരുപാടി ഒഴിവാക്കി കൊല്ലത്ത് പോവുന്നേ എന്ന് ചോദിച്ചവരോട്, നിങ്ങൾക്ക് TGFഅല്ലേ വലുത് ഇവിടുത്തെ പരിപാടികൾക്ക് വന്നുകൂടെല്ലോ എന്ന് പരിഭവിച്ചവരോട്, ഇതൊക്കെ തന്നെയാണ് ഇഷ്ടം, ഗുൽമോഹറിന്റെ കൂടിച്ചേരലുകൾ, കൂടിച്ചേരലുകളിൽ കൂട്ടിച്ചേർക്കപ്പെടുന്ന വട്ടങ്ങൾ, വട്ടങ്ങളിൽ വിരിയുന്ന പലതരം വട്ടുകൾ, എല്ലാം ഒരൽപം വ്യത്യസതമാണ് ഇവിടെ. കേരളത്തിലെ ആദ്യത്തെ UNCONFERENCE മീറ്റ് അപ്. കരയിലും കായലിലും ഒരുപോലെ വളയങ്ങൾ ഉണ്ടാക്കുന്നവർ. TGF ന്റെ കഥ പറഞ്ഞു കണ്ണു നിറയിച്ച ഹമീംക്ക @mon_hameem_mon_don അങ്ങേരു വിളമ്പിയ കഞ്ഞി കുടിച്ച് അങ്ങേര ഒന്നു കെട്ടിപ്പിടിച്ചപോൾ കിട്ടിയ സംതൃപ്തി. തോൽവികളുടെ കഥ പറഞ്ഞ (failure Nights) ജസീൽക്ക @ckmjaseel , പിന്നെ സ്വന്തം നാജിക്ക @naji_mahfooz ഞങ്ങൾ തമ്മിലുള്ള സംസാരങ്ങളിൽ മിക്കപ്പോഴും അൽഭുതത്തോടെയാണ് ഞാൻ നാജിക്കാന കേട്ടു നിൽക്കാറുള്ളത് ഇവിടെയും തെല്ലും മാറ്റമുണ്ടായില്ല. പിന്നെ കേരളത്തിന്റെ വൈറൽ കപ്പിൾസ് നമ്മുടെ ഗുൽമോഹറിന്റെ ബാക്ക് ബോണുകളിൽ ഒന്ന് ഇജാസ്ക്ക, @ijas_hakkim രാവിലെ ഞാൻ എത്തിയ മുതൽ മുഖത്ത് Tension നിഴലിച്ച് എന്നാലത് പുറത്തു കാട്ടാതിരിക്കാൻ പണിപ്പെടുന്ന എല്ലാം ശരിയാക്കാനയി ഓടി നടക്കുന്ന അഫ്സൽക്ക, @captainafsal പുഞ്ചിരിച്ചു കൂളായി നടക്കുന്ന രന്ജിത്തേട്ടൻ, പിന്നെയും കുറേ പേർ
ഇതു മാത്രമായിരുന്നില്ല ഗുൽമോഹറിന്റെ കൂടിച്ചേരലുകൾ. ഗുൽമോഹർ മൊട്ടുകൾ ബഡ്സ് സ്കൂൾ കുട്ടികൾ ഞങ്ങളിലൂടെ അവര് സന്തോഷിച്ച ദിവസം, റൂബിയയും, അപ്പൂസും കൂടെ നമ്മുടെ കൊച്ചു ദിയയും മറക്കാൻ കഴിയണതാണോ, അഷ്ടമുടികരയിലെ സായാഹ്നം , കഥകൾക്ക് ഒരു പഞ്ഞവുമില്ലാത്ത കുറേപ്പേർ കൂടി ഇരുന്നാൽ എത്ര സുന്ദരമായിരിക്കും, എന്തോരം കഥകളാ കേട്ടോണ്ടിരുന്നേ, Passion പിന്നാലെ പോയ Naju, ബഡ്ജറ്റ് ട്രാവലിംഗിലേക്ക് എത്തിപ്പെട്ട ഹരി, ഹാപ്പി ഫ്രിഡ്ജിന്റെ കഥ, പിന്നെയും കുറേയേറെ വ്യത്യസ്ത കഥകൾ, കഥകളുടെ രണ്ടു ദിവസം എന്നു കൂടെ വിശേഷിപ്പിക്കാം ഗുൽമോഹർ കൂടിച്ചേരലിനെ. എത്രയൊക്കെ എഴുതി തീർത്താലും മതിവരാത്തതാണ് ഗുൽമോഹർ കൂടിച്ചേരലിന്റെ രണ്ടു ദിനങ്ങളെ.







