top of page
Search
  • Writer's pictureTGF India

വാക പൂത്ത നേരം! - Hameem

Updated: Jun 13, 2020

വാകമരത്തിനൊരു പ്രത്യേകതയുണ്ട്.നേരം തെറ്റിയാണ് അവ പൂക്കുക. വസന്തത്തിൽ പൂക്കാതെ വസന്തത്തെ പിന്തുടർന്ന് വരുന്ന വേനലിൽ പൂക്കുന്ന വാക. ചൂടേറ്റ് വാടുന്ന സസ്യജന്തു ജാലങ്ങൾക്ക് തണലേകുന്ന,പ്രതീക്ഷയസ്തമിച്ചവരുടെ കണ്ണിന് കുളിർമ്മ നൽകുന്ന,നഗ്നപാദങ്ങൾക്ക് മെത്ത വിരിക്കുന്ന വാക. ഇത് അത്തരം ഒരു വാകമരത്തിന്റെ കഥയാണ്. ശിഖരങ്ങളിൽ സന്തോഷത്തിന്റെ സമാധാനത്തിന്റെ തണൽ വിരിച്ച 'നേരം തെറ്റി' പൂത്ത വാകയുടെ കഥ. 


*എത്ര നാളായി നട്ടിട്ട്*  


           മനസ്സിൽ നട്ട മരത്തെ മണ്ണിൽ നടാൻ കുറച്ച് കാലതാമസം ഉണ്ടായി. നട്ടപ്പോൾ ആരൊക്കെയോ ചേർന്ന് വെള്ളമൊഴിച്ചു, വളമിട്ടു.മനസ്സിലും മരത്തിലും വാക ഒരേ സമയം മൊട്ടിട്ടു, പൂത്തു. അതേ ഈ വാകയ്ക്ക് ഒരു ആറു മാസം പ്രായം വരും.ഒരു പുളിമരച്ചോട്ടിൽ കുറച്ച് വിദ്യാർഥകൾ ചേർന്ന് ഒരു വൈകുന്നേരം നടത്തിയ ഒരു സംഗീതസായാഹ്നമാണ് മാസങ്ങൾക്കിപ്പുറം TGF എന്ന കെട്ടുറപ്പുള്ള സംഘടനയായി വളർന്നിരിക്കുന്നത്.അന്ന് TGF ന്റെ ലോഗോ പ്രകാശനം ചെയ്തത് കൊല്ലം ബീച്ചിന്റെ ദത്തുപുത്രനായ വയലിനിസ്റ്റ് അലോഷിയസ് ആയിരുന്നു.അങ്ങനെ തുടങ്ങി...... 


*പെരിനാട് എന്ന പഞ്ചായത്ത്‌,അഥവാ പെരിനാട് എന്ന വീട്*          TGF ന്റെ വോളന്റീർസിന്  അമ്മവീടാണ് പെരിനാട്. അവിടുത്തെ പഞ്ചായത്ത് അധികൃതർ നൽകുന്ന സ്നേഹവും പിന്തുണയും ഒരുപാട് വലുത്. ഒരു സംഘടനയെ ആദ്ധ്യാന്ധം താങ്ങിനിർത്താൻ മാത്രം വലുത്. ഓരോ പദ്ധതികളുമായി അവിടേക്ക് ചെല്ലുമ്പോൾ ഇരുകയ്യും നീട്ടിയാണ് പഞ്ചായത്ത് അംഗങ്ങൾ TGF നെ സ്വീകരിക്കുന്നത്. മാനസികമായ്  അവർ നൽകുന്ന പിന്തുണ ഒരുപാട് പഞ്ചായത്തുകൾക്ക് മാതൃകയാണ്,ഒരുപാട് ഗുൽമോഹർ പൂക്കൾക്ക് പ്രചോദനവും.  *ആർക്കൊക്കെ തണലായി,ആരൊക്കെ തണലായി*         സ്വന്തം നിഴൽ നൽകി മരത്തൈക്ക് തണലായത് അഫ്സൽ മുഹമ്മദ്‌ ബി ആണ്. ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്,കൊല്ലത്തെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് കക്ഷി. വെള്ളമൊഴിച്ചതും വളമിട്ടതും ജസീലിക്കയാണ്. അതും ഇതേ കോളേജിന്റെ മറ്റൊരു സംഭാവന.അപ്പൊ ഞാനോ ? ഞാനിങ്ങനെ മരത്തണലിലേക്ക് ആളുകൾ വരുന്നതും പോകുന്നതും കണ്ടിങ്ങനെ നിന്നെന്ന് മാത്രം.പിന്നെയുമുണ്ടിട്ടൊ,രാപ്പകൽ കഷ്ടപ്പെട്ട കുറേ കക്ഷികൾ.മരത്തിന്റെ കാതലായ ബിസ്മി ബിജു. ചുറ്റും വേലി കെട്ടി സംരക്ഷിച്ച സൽമാൻ,ആൽബർട്ട്,ജോയ്‌സ്,പിന്നെ എങ് നിന്നോ വന്ന് പോയ കുറച്ച് ഭ്രാന്തൻ പറവകൾ (ഫാരിസ്,.................)ലിസ്റ്റ് ഇങ്ങനെ നീളുകയാണ്.ഈ മരം തണലേകിയ കുറേ പേരുണ്ട്.പെരിനാട് buds school ലെ 'buds'കളും,അവിടുത്തെ തന്നെ പഞ്ചായത്തിലെ ആശ്രിതരും,ബാലികാമന്ദിരത്തിലെ കുട്ടികളുമൊക്കെ ഇതിൽ പെടും.  *ബഡ്‌സ്സ്സ്സ്സ്സ്സ്...*         അതെന്താ ഈ ബഡ്‌സ് എന്നല്ലേ ? മൊട്ടുകൾക്ക്(BUDS) പൂക്കളെ അപേക്ഷിച്ച് ഒരു പ്രത്യേകത ഉണ്ട്. പൂവോളം ഭംഗി വരില്ലെങ്കിലും വണ്ടിനോ പൂമ്പാറ്റയാലോ അതിനൊരു അശുദ്ധി ഉണ്ടാകില്ല.ഞങ്ങൾ വിരുന്ന് പോയതും അത്തരം കുറച്ച് മൊട്ടുകളിലേക്കാണ്. വേനലിനെ തോൽപിച്ച ഗുൽമോഹർ മൊട്ടുകളിലേക്ക്.പെരിനാട് ബഡ്‌സ് സ്കൂൾ,അതാണ്‌ പേര്. ഇവിടെയുള്ളവർക്ക് താരതമേന്യ ചെറിയ വൈകല്യങ്ങൾ ഉണ്ടാകും.അധികം ആളുകൾക്കും മാനസികമായ ബുദ്ധിമുട്ടുകൾ.എന്ന് കരുതി differently unabled അല്ല കേട്ടോ,ഇവർ differently 'abled' തന്നെ ആണ്. ഓരോരുത്തരും വ്യത്യസ്തമായ കഴിവുകളാൽ അനുഗ്രഹിക്കപ്പെട്ടവർ.വൈകല്യം,അത് കാഴ്ചക്കാരന്റെ കണ്ണിനും കാഴ്ചപ്പാടിനുമാണല്ലോ. *അവർക്ക് വേണ്ടി*         'ആർക്ക് 'വേണ്ടി എന്ന ചിന്തയിൽ നിന്നും 'അവർക്ക് 'വേണ്ടി എന്ന ചോദ്യത്തിലേക്കും അവിടെ നിന്നും 'ഇവർക്ക് 'വേണ്ടി എന്ന ഉത്തരത്തിലേക്കും കുറച്ച് ദിവസങ്ങളുടെ യാത്ര ഉണ്ടായിരുന്നു.എന്തെങ്കിലും ചെയ്യണം എന്നല്ല,ചെയ്യുന്നത് എന്തെങ്കിലും ആകണം എന്ന ചിന്ത. അങ്ങനെയാണ് ജസീലിക്ക 'skillbook' എന്ന ആശയം മുന്നോട്ട് വെക്കുന്നത്.ആ കുട്ടികളുടെ കഴിവിനെയും പരിമിതികളെയും ഉൾക്കൊള്ളിച്ച് അവരെ കുറിച്ചുള്ള ഒരു ഏകദേശ രൂപം വായിക്കുന്നവന്റെ മനസ്സിൽ പതിയണം. അതാണ് skillbook കൊണ്ടുള്ള ഉദ്ദേശം.അതിനായ് കേരളത്തിന്റെ പല ഭാഗങ്ങളിലും നിന്നുമുള്ള പതിനഞ്ചോളം പേർ 6 ദിവസങ്ങളിലായി നടത്തിയ പരിശ്രമമാണ് ഈ വാകമരത്തിന്റെ ആദ്യസംഭാവന.പഞ്ചായത്തിന്റെയും ബഡ്‌സ് സ്കൂളിലെ അധ്യാപികമാരുടെയും അടുക്കളയിലെ പാചകക്കാരിയായ ചേച്ചിയുടെയും സഹായത്തോടെ ഒരു internship മാതൃകയിലാണ് ഇത് നടത്തിയത്. skillbook പ്രവർത്തങ്ങൾ മന്ദഗതിയിൽ ആണെങ്കിലും ആ buds കളുടെ ജീവിതത്തെ സ്പർശിക്കുന്ന മാറ്റങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.  *palliative saturday*         ഒറ്റപ്പെടുക എന്നതിന് ഒരുപാട് അർത്ഥതലങ്ങൾ ഉണ്ട്. സഹിഷ്ണുത(palliative) അതാണ് മറുമരുന്ന്. അഫ്സലിക്കയുടെ നേതൃത്വത്തിൽ എല്ലാ ശനിയാഴ്ചകളിലും ഗുൽമോഹറിന്റെ ശിഖരങ്ങൾ ആശ്രിതരുടെ, അവശരുടെ വീട് സന്ദർശിക്കാറുണ്ട്.അവർക്ക് വേണ്ട മരുന്നും പരിചരണങ്ങളും നൽകാറുണ്ട്. സിസ്റ്റർ രമ്യ ചേച്ചിയാണ് ഇവിടെ വഴികാട്ടി.ഓരോ രോഗികൾക്കും ഓരോ പ്രശ്നങ്ങൾ.കണ്ടാൽ മനം മരവിക്കുന്ന അവസ്ഥകളിൽ കഷ്ടപ്പെടുന്ന മനുഷ്യർ.അവരുടെ ഒരു ദിവസത്തെ പ്രതീക്ഷ ആകുക എന്നത് തന്നെയാണ് palliative ന്റെ വിവക്ഷ. ശിഖരങ്ങൾ ഇനിയും കൂടുതൽ വാതിലുകളിൽ മുട്ടട്ടെ. വാതിൽ തുറക്കുന്ന വീട്ടുടമയുടെ കണ്ണിന് കുളിർമയാകുന്ന നല്ല ചോന്ന ഗുൽമോഹർ പൂക്കളാകാനും സാധിക്കട്ടെ.... *രമ്യചേച്ചി എന്ന മാലാഖ*           ചിലർ അങ്ങനെയാണ്.മനുഷ്യന്റെ വേദനകളെ വെച്ച് കെട്ടുന്ന മരുന്നായി ജീവിതം ജയിച്ച് കയറും.അവരിലാണത്രെ ലോകം നിലനിൽക്കുന്നത്. രമ്യ ചേച്ചി അത്തരം ഒരാളാണ്. തന്റെ ജീവിതം ആതുരസേവനങ്ങൾക്ക് വേണ്ടി മാറ്റി വെച്ചയാൾ.ആകെ ഒഴിവ് കിട്ടുന്ന ഞായറാഴ്ചകളിൽ പോലും രമ്യ ചേച്ചി വീട്ടിൽ ഇരിക്കാറില്ല.വീടുകളിൽ നിന്ന് വീടുകളിലേക്ക് രോഗികളെ സന്ദർശിക്കാനായി കയറിയിറങ്ങും. അവർക്കുള്ള പരിചരണം നൽകും.നിർദ്ദേശങ്ങൾ നൽകും.രമ്യ ചേച്ചി ലോകത്തോട് നടത്തുന്ന ആഹ്വാനം അതാണ് - 'മനുഷ്യത്വം മരവിച്ചില്ല,മരിച്ചിട്ടില്ല'. ഇനി എടുത്ത് പറയേണ്ട ഒരു വ്യക്തിത്വം കൂടിയുണ്ട്.ഉണ്ണിപിള്ള എന്ന് എല്ലാവരും വിളിക്കുന്ന വിനീതാണ് TGF ന്റെ അംഗങ്ങളെ ഓരോ വീടുകളിലേക്കും എത്തിക്കുന്നത് ഉണ്ണിയേട്ടനാണ്.പണത്തിനുമപ്പുറം സേവനത്തിന് പ്രാധാന്യം നൽകുന്ന മനുഷ്യൻ.  *അമരത്ത് പ്രസിഡന്റ്‌,അരികിലായി ജെഫി മെമ്പറും*                പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിൽകുമാർ സാർ,പഞ്ചായത്ത് മെമ്പർ ജെഫി, ഇവർ രണ്ടുമാണ് TGF എന്ന വർണ്ണപൊതിയെ പേരിനാടുമായ്  ഉറപ്പിച്ച് നിർത്തുന്ന ആണിക്കല്ലുകൾ.പിന്നെ,ബിന്ദു മെമ്പറും,ശ്രീകുമാരി മെമ്പറും നൽകുന്ന സേവനങ്ങളും പ്രശംസനീയമാണ്. TGF നിർദ്ദേശിക്കുന്ന ഏത് പദ്ധതികൾക്കും എല്ലാ തിരക്കും മാറ്റി വെച്ച് ചെവി കൊടുക്കുന്നവർ.ഇവർക്ക് കേവലം ഒരു  നന്ദി പറയുന്നത് നന്ദികേടാകും എന്ന ചിന്തയിൽ കൂപ്പുകൈയോടെ സ്മരിക്കുക മാത്രം ചെയ്യുന്നു ഈ വേളയിൽ.  *കായലിന് ചുറ്റും ഭൂമിയെ പുതച്ച്*          ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പെരിനാട് ഗ്രാമപ്പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ കായലിന് ചുറ്റും മനുഷ്യചങ്ങല കെട്ടുകയും കായലോരം കണ്ടൽകാട് വെച്ച് പിടിപ്പിക്കുകയും ചെയ്തു. *ഇപ്പോഴെന്താ പരിപാടി*       സ്വച്ച് ഭാരത് ഇന്റേൺഷിപ് ന്റെ കീഴിൽ കേരളപുരം ബസ്‌സ്റ്റോപ് പുനരുദ്ധാരണം ചെയ്യുന്ന തിരക്കിലാണ് TGF അംഗങ്ങൾ. ഇനിയും ആശകളും ആശയങ്ങളും ഈ വാകമരത്തിനേറെയാണ്.വിദ്യാർത്ഥികൾക്കും സമൂഹത്തിനുമിടയിൽ ഒരു പാലമായി മാറുക,നിലകൊള്ളുക..... അതാണ് ഈ ഗുൽമോഹർ മുൻപോട്ട് വെക്കുന്ന ഇന്നത്തെ ചിന്താവിഷയം. 39 views0 comments
bottom of page