TGF India
Humans in my life- "INFINITY" - Hameem
Updated: Jun 13, 2020
എന്റെ ജീവിതത്തിലെ കുറച്ച് അടിപൊളി മനുഷ്യന്മാരുടെ കഥ പറഞ്ഞൂടെ എന്ന് ഏതോ ഒരു പാതി രാത്രി ആകാശം നോക്കിയിരിക്കുമ്പോളുണ്ടായ ഒരു കുഞ്ഞു തോന്നലാണ്
ഇങ്ങനെ ഒരു സീരീസ് എഴുതാൻ തുടങ്ങിയതിനു പ്രചോദനം. പിന്നെ ഹാത്തിമിന്റെ വീട്ടിൽ പോയപ്പോൾ, അവന്റെ സ്വപ്നങ്ങളെ കുറിച്ച് കേട്ടപ്പോൾ അന്ന് തന്നെ ആദ്യ കഥ എഴുതി. ആളിപ്പോൾ 'ഇന്ത്യയെ കണ്ടെത്തി' തിരിച്ചുള്ള യാത്രയുടെ പ്ലാനിങ്ങിൽ ആണ്. .
.
ഇനി പറയാൻ പോകുന്ന കഥകൾ വേറെ കുറച്ചാളുകളെ കുറിച്ചാണ്.ഇതിൽ പലരെയും ഞാൻ കണ്ടിട്ടില്ല, സ്വപ്‌നങ്ങളെ കുറിച്ച് സംസാരിച്ചിട്ടില്ല, കഥ പറഞ്ഞിട്ടില്ല. പക്ഷേ അവരൊക്കെ എന്റെ ജീവിതത്തിൽ ഹൃദയത്തോട് ചേർത്ത് വെക്കുന്ന മനുഷ്യരാണ്.
ഗുൽമോഹറും, ഹാപ്പി ഫ്രിഡ്‌ജും,സന്തോഷത്തിന്റെ കുറെ കഥകളും ഞങ്ങളൊക്കെ പല തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ പിന്നിൽ വേറെ കുറച്ച് അസാദ്യ മനുഷ്യന്മാരുണ്ട്. ഈ കമ്മ്യൂണിറ്റി ഫ്രിഡ്ജൊന്നും നടക്കാൻ പോവുന്ന കാര്യമല്ല എന്ന് കളക്ടറുമായുള്ള ആദ്യ മീറ്റിങ്ങിൽ ഒരാൾ പറഞ്ഞപ്പോൾ 'ഡിപ്ലോമാറ്റിക്' ആയി "എന്നാൽ നമ്മൾക്ക് കാണാം" എന്ന് ഞങ്ങളുടെ ടീം മറുപടി കൊടുത്തതിനു പിന്നിൽ ആ മനുഷ്യരായിരുന്നു.
നാളെ ആശ്രമത്തെ ആർട്ട് കഫെയിൽ അൻപത് ദിവസത്തെ കഥകൾ പറയാൻ ഒത്തു ചേരുന്നത് അവരാണ്. "വിശന്നിരിക്കുന്ന ഒരാൾക്ക് ഭക്ഷണം കൊടുത്തിട്ടുണ്ടോ നിങ്ങൾ, പൊതിച്ചോറ് വാങ്ങുമ്പോൾ തിരിച്ചു സമ്മാനിക്കുന്ന ഒരു ചിരിയുണ്ട്. ജീവിതത്തിന്റെ ലക്ഷ്യം തേടിയുള്ള നമ്മുടെ യാത്ര അവിടെ അവസാനിക്കും" . .
നാളെയിവർ പറയുന്ന കഥകൾ 'വിശപ്പു രഹിത കൊല്ലം' എന്ന സ്വപ്നത്തിലേക്കുള്ള ചവിട്ടു പടികളാകട്ടെ.
ഒരിക്കൽ ഞാൻ തന്നെ എന്നോട് ചോദിച്ചു, "ഹാപ്പി ഫ്രിഡ്ജ് വെക്കാനും പട്ടിണി മാറ്റാനും അല്ലല്ലോ ഗുൽമോഹർ തുടങ്ങിയത്?" ഞാൻ എന്നോട് പറഞ്ഞു, "വിശപ്പല്ലേ, അതല്ലേ ആദ്യം മാറ്റേണ്ടത്, create a youth force to address Zero Hunger.
Yeah. We are building communities.
It is @tgf_india ". ഇപ്പോൾ @mon_hameem_mon_don നും ഈ കൂട്ടുകാർക്കും 'നെഞ്ചാകെ ഫ്രിഡ്ജാണ്' #manshyanmar
