top of page
Search
  • Writer's pictureTGF India

Lets Rethink Charity! - Afsal

Updated: Jun 13, 2020

കഴിഞ്ഞ 4 മാസത്തോളമായി ഊരുതെണ്ടലാണ്. അതുകൊണ്ട് തന്ന ബന്ധുക്കളുടെ വീട്ടിലൊന്നും പോയിട്ടില്ല (അല്ലേലും പോകാറില്ല). പഠനമെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ജോലിയൊന്നുമായില്ലേ എന്ന സ്ഥിരം ക്ളീഷേ ചോദ്യം പ്രതീക്ഷിക്കാം. സോഷ്യൽ വർക്കെല്ലാമായി പോകുന്നു എന്ന് പറഞ്ഞാൽ അതുകൊണ്ടെല്ലാം ജീവിക്കാൻ പറ്റുമോ എന്ന മറു ചോദ്യവും! പത്രത്തിൽ ഇന്ന് പടം വന്നിട്ടുണ്ട്. അഭിമാനത്തോടെ അവരുടെ മുന്നിൽ നിൽക്കാലോ! ഉമ്മാടെ ചേട്ടത്തി നാളെ ഗൾഫിൽ പോന്നുണ്ട്. അവർക്ക് ഈ സാധനം കൊണ്ടുകൊടുക്കാൻ പറഞ്ഞപ്പോ ഒരു മടിയുമില്ലാതെ പോകാൻ തയ്യാറായത് അത് കൊണ്ടാകാം. അവിടെ ചെന്നപ്പോ പ്രതീക്ഷിച്ച ചോദ്യങ്ങൾ തന്ന. മനോരമ പത്രം അവിടില്ലന്ന് തോന്നുന്നു. ആർക്കേലും ഫാമിലി ഗ്രൂപ്പിൽ അതൊന്ന് ഇടയിരുന്നു.  എല്ലാത്തിനും ചിരിച്ചു തലയാട്ടി പൊറോട്ടയും ബീഫും കഴിച്ചു അവിടെ നിന്നിറങ്ങി. സാധരണ കിട്ടുന്ന കൈമടക്കും കിട്ടിയില്ല.  ഹാ, ഞാൻ പോത്തുപോലെ വളന്നിരിക്കുന്നു! അവിടെ നിന്നും നേരെ ഉമ്മാടെ ഉമ്മാടെ വീട്ടിലേക്ക്.  അവിടെ സെറ്റിയിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് എന്റെ പടം. ആശ്വാസം.  കണ്ടപാടെ മാമാടെ മോൻ: പത്രത്തിലെല്ലാം പടം വന്നല്ലോ! എനിക്കും ഗുല്മോഹറിൽ ചേരണം.  ആദ്യമായ കുടുംബത്തിൽ നിന്നൊരാൾ ഗുല്മോഹറിൽ ചേരണമെന്നെല്ലാം പറയുന്നത്. www.tgfindia.weebly.com നീ ഇതിൽ കേറി രജിസ്റ്റർ ചെയ്താ മതി. "ഇക്ക എങ്ങനെയാ ഗുൽമോഹർ പടർന്നു പന്തലിച്ചത്? " 'വർക്ക് ചെയ്തിട്ട്' "വർക്കെന്ന് വെച്ചാ കക്കൂസ് വൃത്തിയാക്കൻ പോകുന്ന ആണോ? " ഒരുനിമിഷം ഒന്ന് അന്ധാളിച്ചു പോയി: 'എന്ത്? ' "ഇക്ക പെരിനാട് പോകുന്നത് അതിനെല്ലാമല്ലേ?" അവന്റെത് ഒരു നിഷ്കളങ്കമായ ചോദ്യമാണ്.  സോഷ്യൽ വർക്കെന്നു പറഞ്ഞാൽ കക്കൂസ് വൃത്തിയാക്കാനും കാടു വെട്ടിത്തെളിക്കാനും ബീച്ചിൽ ചവറു പറക്കാൻ ആണന്നുമെല്ലാം ചിന്തിക്കുന്ന എപ്പോളും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്.  അത് കൂടാത തന്ന ആർക്കേലും ഭക്ഷണം കൊടുക്കുക, ഉടുപ്പുകൊടുക്കുക, പടമെടുക്കുക എന്ന ചാരിറ്റി കലാപരിപാടികളും.  ഞാനും ഇതെല്ലം ഒരുകാലത്തു ചെയ്തിരുന്നു, വർഷങ്ങൾ കഴിയും തോറും പ്രവർത്തനങ്ങളിലൂടെ Social Work/Charity എന്നിവയെ സ്വയം Redefine ചെയ്തുകൊണ്ടേ ഇരുന്നു. പലരെയും പോലെ ഞാനും സാമൂഹികപ്രവർത്തന മേഖലയിലേക്ക് വരുന്നത് NSS വഴിയാണ്. അവിടെയും കൂടുതൽ കണ്ടുവരുന്നതും വൃത്തിയാക്കലുകൾ തന്നെയാണ്. കഴിഞ്ഞ വർഷം തൈ വെച്ചെടുത്തുതന്ന പിന്നെയും കുഴികുത്തി അടുത്ത പരിസ്ഥതി ദിനത്തിനൊരു തൈ. ഗാന്ധിജയത്തിയായാൽ ഒരു പദയാത്രയും ബീച്ചിൽ ചവറു പാറക്കലും. പിന്ന മുകളിൽ നിന്നും ഉത്തരവ് വരുമ്പോൾ അതിന് വേണ്ടിയൊരു പരിപാടി. പിന്നെ ക്യാമ്പുകളിൽ കുറേ മോട്ടിവേഷനും ഡാൻസും പാട്ടും.  മിക്കതും ഒരു ദിവസത്തേക്കുള്ള കാട്ടിക്കൂട്ടലുകൾ. അവാർഡ് കിട്ടാൻവേണ്ടി എന്തക്കയോ ചെയുന്നു. ഞാനും ഇതിലൊരു ഭാഗമായിരുന്നു. പിന്നീട് എപ്പോളോ അലോയ്ച്ചപ്പോൾ സമൂഹത്തിന് ഏതെല്ലംകൊണ്ട് എന്ത് ഗുണം?എന്ന ചോദ്യം മനസ്സിൽ വന്നു. അവിടെ നിന്നും വന്നത് UNAI എന്ന സംഘടനയിൽ. കോളേജിന്റെ നാലുചുവരുകളിൽ നിന്നും പെരിനാട് എന്ന ഗ്രാമത്തിലേക്ക് ഞാൻ എന്നെ പറിച്ചു നാട്ടു. അവിടെ നിന്നാണ് Sustainable Development Goals എന്ന ഒരു വലിയ ആശയത്തെ പറ്റി പഠിക്കുന്നത്. അതിനെ കൂടുതൽ അടുത്തറിയുന്നത്.  വളർന്ന ഒരു സംഘടനയാണ്,  പരിപാടികൾ നടത്താൻ വേണ്ടി പരിപാടികൾ ചെയുക എന്ന കലാപരുപാടി അവിടെയും അരങ്ങേറി. ചെയ്യുന്ന പരുപാടികളിലെല്ലാം 17 SDG കളിൽ ഒന്നിനെ തള്ളികെറ്റുക എന്നതായിരുന്നു ആദ്യത്തെ പതിവ്. അതൊരു ഇമ്പാക്ട് ഉണ്ടാകുന്നെങ്കിൽ കൂടി, അത് സ്വയം ഉണ്ടാകുന്നതല്ല, ഉണ്ടാക്കിയെടുന്നതാണ് പിന്നീട് മനസ്സിലായി. വോളന്ററിങ് ഫീൽഡിൽ വന്നിട്ട് അപ്പോളേക്കും മൂന്നുവർഷം കഴിഞ്ഞിരിക്കുന്നു. ഒരൂസംഘടനയുടെയും മുകൾ തട്ടിലേക്ക് പോകുമ്പോഴും അതിന്റെ തനിനിറം കാണാനിടയായി. തെറ്റുകൾ ചുണ്ടിക്കണിച്ചപ്പോ, കണ്ണിലെ കരടുമായി.  എന്റെ അനുഭവത്തിൽ നിന്നും പല സംഘടനകളും വോളന്റീർസിനെ അവരുടെ ആവിശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക തന്നയാണ്. അവരുടെ സന്നദ്ധതയെ ചുഷണം ചെയ്യുകയാണ്.  UN logo, സായിപ്പിന്റെ പടം എന്നെല്ലാം കണ്ട്, ഒരു സെര്ടിഫിക്കറ്റിന് വേണ്ടി ചാടിക്കേറി പോകുന്ന വോളന്റീർസ്. അവർക്കും സമൂഹത്തിനും എന്ത് ഗുണം എന്ന് ചിതിക്കുന്നു പോലുമില്ല. ഇതിനെല്ലാമിടയിലാണ് എന്റെ സീനിയർ ആയിരുന്ന ജസീൽക്കായെ പരിചയപ്പെടുന്നതും ഇതിനെയെല്ലാം പറ്റി സംസാരിക്കുന്നു.അതിനിടയിൽ ജൂനിയർ ആയിരുന്ന ഹമീമും കൂടി. ഒന്നവർഷം നീണ്ട ആ സംവാദത്തിൽ നിന്നുമാണ് ഗുൽമോഹർ മൊട്ടിടുന്നത്. എവിടെ ഇപ്പോൾ നിലവിലുള്ള ചാരിറ്റി/സോഷ്യൽ  സംഘടനകളിൽ നിന്നെല്ലാം വ്യത്യസ്തമായി, വോളന്റീർസിന് വേണ്ടി, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും വളർത്തിയെടുക്കനും അവസങ്ങൾ അവരിലേക്ക് എത്തിച്ചുനൽക്കാനും വേണ്ടി ഒരു പ്ലാറ്റഫോം അതായിരുന്നു എനിക്ക് ഗുൽമോഹർ. പറഞ്ഞു വന്ന് എങ്ങോട്ടെക്ക്യോ കാട് കയറി പോയി.  മൂന്നുപേരിൽ നിന്നുമീ ആശയം, ഒരുവർഷത്തെ പ്രയത്നത്തിലൂടെ കേരളത്തിലെ  850+ വോളന്റീർസിൽ എത്തിയിരിക്കുന്നു. ഇപ്പോൾ ഇതിനെ നയിക്കുന്നത് അവരാണ്, അവരുടെ ആശയങ്ങളാണ് പുറുത്തുകൊണ്ടിരിക്കുന്നത്.  2 ഗുല്മോഹറിനെ ബാക്കിയുള്ളവയിൽ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ആശയങ്ങളാണ്. മൂല്യങ്ങളാണ്.  അതിൽ പ്രധാനപ്പെട്ടത് നാലെണ്ണമാണ്. 1) Collaboration:  ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരുമായും  മത്സരിക്കറില്ല. എല്ലാരുമായി ഒത്തൊരുമിച്ചു മുന്നേറിയാലെ മാറ്റം സാധ്യമാകു എന്ന് വിശ്വസിക്കുന്നു. 2) Sharing Ownership: ഗുൽമോഹർ എല്ലവരുടേതുമാണ്. അവിടെ Co-founder, Core Team എന്നൊന്നില്ല. എല്ലാരും ഗുൽമോഹർ പൂക്കളാണ്.  3) Empathy: ബാക്കിയുള്ളവരുടെ പ്രശ്നങ്ങൾ നമ്മുടെ പ്രശ്നങ്ങളായി കാണുകയും അതിൽ മാറ്റമുണ്ടാക്കാൻ പരിശ്രമിക്കുക. 4) Trust: എല്ലവരേം ഒന്നിച്ചു കൊണ്ട് വരുന്ന പരസ്പര വിശ്വാസം. We are not a charity orgnaisation. We are a Social Enterprise! പറഞ്ഞു വന്നത് എന്താന്ന് വെച്ചാ, Volunteering, Charity, Social Work എല്ലതിനെയും നമ്മൾ മാറിചിന്തികേണ്ടിയിരിക്കുന്നു. Lets rethink! https://m.facebook.com/story.php?story_fbid=1319124788239670&id=574719552680201




10 views0 comments
bottom of page