top of page
Search
  • Writer's pictureTGF India

Life lessons of Saturday! - Afsal

നമ്മളെല്ലാം എത്ര ഭാഗ്യവാന്മാരാണെന്ന് മനസിലാക്കാനും നമ്മുടെ മനസ്സിലെ അഹന്ത ഇല്ലാതാക്കാനും ഒരു ദിവസം പാലിയേറ്റീവ് കെയർ ഹോം വിസിറ്റിന് പോയാൽ മതി !! ​കഴിഞ്ഞ ഫെബ്രുവരി ഇരുപതിന്  The Gulmohar Foundation #palliativeSaturday എന്ന സംരംഭം തുടങ്ങുന്നത് ഈ വീട്ടിൽ നിന്നാണ്...അന്ന് വാർധക്യ സഹജമായ അസുഖങ്ങളുള്ള അമ്മയെയാണ് കാണാൻ കഴിഞ്ഞത്, മറ്റ് അവശതകൾ ഒന്നും അവർക്കുണ്ടായിരുന്നില്ല..ഇവർക്ക് മൂന്ന് മക്കൾ ഉണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കാറുണ്ടായിരുന്നില്ല, നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്.


രണ്ടു മാസങ്ങൾക്കിപ്പുറം ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകളാണ് !! ബെഡിൽ വിരിച്ച പേപ്പറിൽ തൊലി ഒട്ടിപ്പിടിച്ച, ശരീരം പഴുത്തു, ആഹാരം കഴിക്കാൻപോലുമാകാതെ കിടക്കുന്ന അമ്മയെയാണ്! കൂടെ ദേഹം മുഴുവൻ മുറിവുകളുമായി അവരുടെ മകളെയും! സ്വന്തം മക്കൾപോലും തിരിഞ്ഞു നോക്കാതെ കിടന്ന് ഈ രണ്ട് അമ്മമാർക്കും തുണയായി എത്തിയത് പാലിയേറ്റീവ് നേഴ്സ് രമ്യയും പെരിനാട് പഞ്ചായത്തും നല്ലവരായ നാട്ടുകാരുമാണ് . പെരിനാട് പാലിയേറ്റീവ് കെയർ നേഴ്സ് രമ്യ ചേച്ചിയുടെ സേവനങ്ങളെ എല്ലാവർക്കും ഒരു മാതൃകയാണ്, അവധിദിവസമായിട്ടുകൂടി അവർ തന്റെ ജോലിയുടെ മഹത്വം മനസിലാക്കി ഇവിടെ ഓടിയെത്തി, മാസങ്ങളായിൽ കുളിക്കാതെ ആരും നോക്കാനില്ലാതെ ഒരേകിടപ്പിൽകിടന്ന ഈ അമ്മമാരേ പരിചരിക്കാൻ അവർ ഓടിയെത്തി, അവരെ കുളിപ്പിച്ചു, മരുന്നുവെച്ചു നൽകി, പഞ്ചായത്തിൽ നിന്നും എയർ ബെഡ്ഡും കിടക്കാനുള്ള കട്ടിലും വരെ എത്തിച്ചു നൽകി, ഇതിലും പുണ്യം കിട്ടുന്ന മറ്റെന്തുണ്ട് ?? സ്വന്തം തൊഴിലിനെ ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന മറ്റാരുണ്ട്?? പിന്നെ എടുത്തു പറയേണ്ടത് പഞ്ചായത്ത് ഭരണസമതിയേയാണ്, അവരുടെ പ്രവർത്തനങ്ങൾ അഭിനധർഹാമാണ്! ഈ അമ്മമാരെ കാണാനും നാട്ടുകാരുടെ വിവരങ്ങൾ തിരക്കാനും പഞ്ചായത്ത് പ്രസിഡന്റ് ഉം മെമ്പറും അപ്പോൾ തന്ന ഓടിയെത്തി, ഇവരുടെ മക്കളെ ബന്ധപ്പെടുകയും, പഞ്ചായത്ത് ചിലവിൽ നാളെ തന്ന ഇവരെ ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നടപടികൾ എടുക്കുകയും ഇവരെ നോക്കാൻ ഒരു നഴ്‌സിനെ ഏർപ്പാടാകുകയും ചെയ്‌തു. ഇവർക്ക് വേണ്ട ഭക്ഷണങ്ങൾ സമയത്തിന് എത്തിക്കാൻ ഓരോ ദിവസവും ഓരോ വീട്ടുകാരെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ആ വീട്ടിലേക്കുള്ള പുതിയ പൈപ്പ് ലൈൻ നൽകാനുള്ള പ്രവർത്തനങ്ങൾ നാളെ തന്ന തുടങ്ങുകയും ചെയ്യും! പറയാനൊരുപാടുണ്ട്, പക്ഷെ ഇത്‌ കണ്ടറിഞ്ഞു മനസിലാക്കേണ്ടതാണ്!! ഈ പ്രവർത്തനങ്ങൾക്ക് സാക്ഷിയായ Adarsh R Lal ഇനും Bizmi Bijuക്കും ഇനിയുമൊരുപാട് പറയാനുണ്ടാകും! ഇന്ന് കൂടെ വരാനും സഹായിക്കാനും കാണിച്ച ആ നല്ല മനസ്സിന് ഒരുപാട് നന്ദി! ഈ കുടുംബത്തെ സഹായിക്കാനെത്തിയ അവിടത്തെ നല്ലവരായ യുവാക്കൾക്കും നാട്ടുകാരുടെയും നല്ല മനസ്സിന് പ്രണാമം !


3 views0 comments
bottom of page