top of page
Search
  • Writer's pictureTGF India

Mini Street Library - Hameem

Updated: Jun 13, 2020

ഒരു ചായക്കട ഉണ്ടാകുക,അവിടെ ഒരു വായനശാല ഉണ്ടാകുക,അവിടെ ഒരു പുതിയ സംസ്കാരം ജനിക്കുക.എന്ത് സുന്ദരമായ കാഴ്ചയാണത്! ഒരു ഗ്ലാസ്‌ സുലൈമാനിയിൽ ഒരദ്ധ്യായം ഖസാക്കിന്റെ ഇതിഹാസം ചേർത്ത് ഒരു പിടി പിടിപ്പിച്ചാലോ...വായിച്ചു വളരുന്ന തലമുറ ജനിക്കട്ടെ,വാ തോരാതെ മനുഷ്യത്വം ആഘോഷിക്കുന്ന യുവത്വം വളരട്ടെ.


ഗുൽമോഹർ ചായക്കട നിങ്ങളെ സ്വാഗതം ചെയ്യുകയാണ്,ഞങ്ങളുടെ സ്വന്തം വഴിയോര വായനശാലയിലേക്ക് - Mini Street Library. ​ നാളെ മുതൽ തുറക്കുന്ന ഞങ്ങളുടെ വായനശാല പൂർണമായും ഒരു trust based പ്രവർത്തനത്തിലാകും മുന്നോട്ട് പോകുക.വായിക്കാൻ ഇഷ്ടപ്പെടുന്ന ആർക്ക് വേണമെങ്കിലും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം.കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു. ലൈബ്രേറിയൻ എഴുതുന്നു: 1) തിങ്കൾ മുതൽ ശനി വരെ ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം 7 മണി വരെ ലൈബ്രറി തുറന്ന് പ്രവർത്തിക്കും. 2) കോളേജിലെ അവധി ദിവസങ്ങൾ ലൈബ്രറിക്കും അവധിയാണ്. 3) ആർക്ക് വേണമെങ്കിലും പുസ്തകം എടുക്കുകയും നിക്ഷേപിക്കുകയും ചെയ്യാം. 4) പുസ്തകം സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ ലൈബ്രേറിയനെ contact ചെയ്യുക. 5) പുസ്തകം കൊണ്ട് പോകുന്നവർ ലൈബ്രറി റെജിസ്റ്ററിൽ പേര്,സ്കൂൾ/കോളേജ്/സ്ഥാപനത്തിന്റെ പേര്,പുസ്തകത്തിന്റെ പേര്,പുസ്തകം എടുത്ത തിയതി,ഒപ്പ് എന്നിവ ക്രമത്തിൽ എഴുതുക. 6) പുസ്തകം എടുത്ത ദിവസം ഉൾപ്പടെ 7 ദിവസത്തിനുള്ളിൽ പുസ്തകം return/renew ചെയ്യേണ്ടതാണ്. 7) മേൽ പറഞ്ഞ കാര്യത്തിൽ വീഴ്ച വരുത്തുന്ന പക്ഷം ചായക്കടയിൽ വെച്ചിരിക്കുന്ന charity box ൽ ഒരു ദിവസത്തിന് ഒരു രൂപ കണക്കിൽ ഫൈൻ അടക്കേണ്ടതാണ്. *ലൈബ്രറി കാലിയാകാതെ ശ്രദ്ധിക്കുക. പൂർണമായും trust base ൽ പ്രവർത്തിക്കുന്ന ലൈബ്രറി ആണിത്.വായിച്ച് വളരുന്ന സംസ്കാരം ജനിക്കട്ടെ...  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : Ajesh, 7559823505, Librarian


2 views0 comments
bottom of page