top of page
Search
  • Writer's pictureTGF India

TYPL Kozhikode - Ayisha Huda

ആദ്യ ദിവസത്തിന്റെ മുഴുവൻ ആവേശവും ആവാഹിച്ചാണ് ഇന്ന് TYPL ൽ join ചെയ്തത്.

Morning session അമീൻക്ക & സിബചേച്ചി ആയിരുന്നു.


Health, adventure, skills, Community, spiritual തുടങ്ങി 12 areas of balance ൽ സ്വയം മാർക്ക് നൽകാൻ ആവശ്യപ്പെട്ട തിലൂടെ self assessment ന് വഴിയൊരുക്കിയാണ് സെഷൻ തുടങ്ങിയത്.


അതിന് ശേഷം introduce ചെയ്ത book of gratitude

എന്ന ആശയം വളരെ ഹൃദയസ്പർശിയായി തോന്നി. ദിവസത്തിന്റെ അവസാനത്തിൽ ഉറങ്ങുന്നതിന്റെ മുൻപ് നമ്മുടെ life ൽ അന്ന് happiness സമ്മാനിച്ച മനുഷ്യരെക്കുറിച്ച് സംഭവങ്ങളെ ക്കുറിച്ച്

-അത് എത്ര കുഞ്ഞു കാര്യമാണെങ്കിലും- ഒന്ന് എഴുതി വെക്കുക.


എഴുതി വെച്ചില്ലെങ്കിലും

atIeast ഒന്ന് ആലോചിക്കുകയെങ്കിലും ചെയ്താൽ നമ്മളിലേക്ക് തന്നെ ഒന്ന് ഇറങ്ങിച്ചെല്ലാൻ സാധിക്കും. അന്നത്തെ പല കാര്യങ്ങളും പുനരാലോചിക്കാനും തെറ്റുകൾ മനസ്സിലാക്കാനും അതു വഴി അടുത്ത പ്രഭാതത്തെ കൂടുതൽ ഫ്രഷ്നെസ്സോടുകൂടി സ്വീകരിക്കാനും സാധിക്കും.


ഇനി നമ്മൾ Book of gratitude തയ്യാറാക്കുകയാണെങ്കിലോ , ഒരുപാട് കാലത്തിന് ശേഷം അത് എടുത്തു നോക്കുമ്പോൾ

നമ്മുടെ ദിനങ്ങളെ കൂടുതൽ മനോഹരമാക്കിയ കുറേ അടിപൊളി മനുഷ്യന്മാരെക്കുറിച്ചുള്ള ഓർമകളെക്കുറിച്ചുള്ള ശേഖരമായിരിക്കും അത്.


ഒന്നോർത്തു നോക്കിക്കേ,

നമ്മൾ പോലും മറന്നു പോയ ചില നിമിഷങ്ങളെ ഇങ്ങനെ വീണ്ടെടുക്കാൻ സാധിച്ചാൽ നമുക്ക് എല്ലാവരോടും അത്രമേൽ സ്നേഹമായിരിക്കും.


അടുത്ത സെഷനിൽ സംപ്രീതേട്ടൻ ഞങ്ങൾക്കു മുന്നിൽ Volunteering ന് നൽകിയ നിർവചനങ്ങൾ തികച്ചും പുതുമയാർന്ന തായിരുന്നു.


എന്തിന് വീട്ടിലെ അടുക്കളയിൽ

സഹായിക്കുന്നത് പോലും വളണ്ടിയറിങ്ങ് ആണ്(സന്തോഷമായി, ഇനി ഞാനൊരു പൊളി പൊളിക്കും🙂🙂) എന്ന്.


കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും

'Volunteering begins at home ' എന്ന വലിയ ഒരു ആശയമാണ് സംപ്രീതേട്ടൻ പറഞ്ഞു തന്നത്.


ഉച്ചക്കു ശേഷം സെഷൻ കൈകാര്യം ചെയ്തത് 'കോഴിക്കോടിന്റെ എല്ലാമെല്ലാമായ മലപ്പുറംകാരനായ ഗുൽമോഹർ ഇജാസ്ക്ക ആയിരുന്നു.


'What is development ' എന്നതിനെ പുതിയ ഒരു വീക്ഷണകോണിലൂടെ നോക്കിക്കാണാൻ ഈ സെഷനിലൂടെ സാധിച്ചു.

സാമ്പത്തികമായ പുരോഗമനം എന്നതിലുപരി development ന്റെ മറ്റു മാനദണ്ഡങ്ങളെക്കുറിച്ച്

ചിന്തിക്കാനും ഞങ്ങളെ പ്രേരിപ്പിച്ചു.


ഇത് സൂചിപ്പിക്കാനായിട്ടാണ് ഇജാസ്ക്ക അഭയാർത്ഥികളുടെ ജീവിതത്തെക്കുറിച്ച് സംസാരിച്ചതെങ്കിലും 'നാം അനുഭവിക്കാത്തതൊക്കെ നമുക്ക് കെട്ടുകഥകളാണെന്നു' പറഞ്ഞ പോലെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ കഴിയണമെന്നതാണ് അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ വികസനം എന്നത് ഒരു തിരിച്ചറിവായിരുന്നു.....


അവരനുഭവിക്കുന്നതിന്റെ തീവ്രതയിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നായിരുന്നു.യഥാർത്ഥത്തിൽ നാം വികസിത രാജ്യങ്ങൾ എന്ന് പറയുന്നവയൊക്കെ അങ്ങനെ തന്നെയാണോ എന്ന പുനരാലോചനക്കും സെഷൻ അവസരം നൽകി.

സെഷനിനൊടുവിൽ ചാറ്റ് ബോക്സിൽ നടന്ന ഗെയിം നമ്മളെ കോഴിക്കോടൻ ഗുൽമോഹറുകളുടെ

ടീം സ്പിരിറ്റ് മുഴുവനായി പുറത്തെടുത്ത ഒന്നായിരുന്നു.

😍😍😍

വൈകുന്നേരത്തെ open സെഷനിൽ തികച്ചും പ്രസക്തമായ ElA 2020 എന്ന വിഷയത്തെ ആസ്പദമാക്കി നമ്മളോട് സംവദിച്ചത് LAT സെക്രട്ടറി ജാഷിഖ് ക്ക ആയിരുന്നു.

എല്ലാവരുടെ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയതോടൊപ്പം നാം അഭിമുഖീകരിക്കാൻ പോവുന്ന മർമപ്രധാനമായ പ്രശ്നങ്ങളിലേക്ക് എല്ലാവരുടെയും ശ്രദ്ധ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.

ജാഷിയ്ക്കാന്റെ birthday ക്ക് നമ്മൾ തയാറാക്കിയ കുഞ്ഞു surprise കൊടുക്കാൻ കഴിഞ്ഞതും അടിപൊളിയായിരുന്നു

രണ്ടു ദിവസം പെട്ടെന്നാണ് കടന്നു പോയത്. പലരെയും പുതുതായി പരിചയപ്പെട്ടത് ഇന്നാണ്.

പക്ഷേ, TYPL ഒരു തുടക്കമാണ്.

ഇനിയങ്ങോട്ട് സൗഹൃദത്തിന്റെ രസച്ചരടിൽ ഒരു ഗുൽമോഹർ വസന്തം വിരിയിക്കാനുള്ള തുടക്കം


മൂന്നാമത്തെ ദിവസം തുടങ്ങിയത് ജസീൽക്കാന്റെ സെഷനോട് കൂടി ആയിരുന്നു.


sustainable development ന്റെ ആവശ്യകതകളെക്കുറിച്ച്കഥകളിലൂടെ വിശദീകരിച്ചു.futureനെ കൂടെ പരിഗണിക്കുന്ന രീതിയിലുള്ള വികസനമാണ് നമുക്കാവശ്യം എന്നതിലേക്ക് ശ്രദ്ധയെത്തിക്കാൻ ഈ സെഷന് കഴിഞ്ഞു.


തുടർന്ന് രണ്ടാമത്തെ സെഷൻ കൈകാര്യം ചെയ്ത അഫ്സൽക്ക ഓരോ Participants നോടും അവരുടെ field of interest ചോദിച്ചു മനസ്സിലാക്കി ആ ഒരു മേഖലയിൽ എങ്ങനെയൊക്കെ പ്രവർത്തിക്കാം ഏതൊക്കെ സംഘടനകൾക്കൊപ്പം പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് പറഞ്ഞു തന്നത് ഏറെ ഉപകാരപ്രദമായിരുന്നു.


നമുക്കു ചുറ്റമുള്ള വിവിധ മേഖലകളിലുള്ള volunteering opportunities ലേക്ക്

ശ്രദ്ധയെത്തിക്കാൻ ഇതിലൂടെ കഴിഞ്ഞു.


ഓരോരുത്തർക്കും ഓരോ മേഖലകളിലാണ് താൽപ്പര്യമെങ്കിലും എങ്ങനെ പ്രവർത്തിക്കണം എവിടെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ചുള്ള ധാരണയില്ലായ്മ ആയിരുന്നു ഇതുവരെയുള്ളത്.


പക്ഷേ, ഈ സെഷനിലൂടെ പുതിയ ആകാശത്തിലേക്കുള്ള ഒരു വാതായനമാണ് അഫ്സൽക്ക തുറന്നിട്ടത്.


അവസാന ദിവസമായ ഇന്ന് ഉച്ചക്ക് ശേഷം ആദ്യ സെഷൻ TGF ന്റെ ആരംഭകാലം മുതൽ ഇതുവരെയുള്ള പ്രവർത്തനങ്ങളെ

ക്കുറിച്ച് വിശദീകരിച്ചു.


Bottles up Challenge, Donate a toy, Happy fridge,RISE, Annual meetup തുടങ്ങിയ പ്രവർത്തനങ്ങളുടെ അനുഭവങ്ങളെക്കുറിച്ചുള്ള കഥകൾ പങ്കുവെച്ചത് വേറിട്ട അനുഭവമായി.


അടുത്ത Project എന്താണെന്നതിനെക്കുറിച്ചുള്ള ചർച്ചക്ക് ചുക്കാൻ പിടിച്ചത് ഇജാസ്ക്ക ആയിരുന്നു.


കോഴിക്കോടൻ ഗുൽമോഹറുകളുടെ മുഹബ്ബത്തിന്റെ മൂന്ന് ദിവസം പെട്ടെന്നായിരുന്നു കടന്നു പോയത്.


സെഷനുകളിൽ സമയത്തെത്താൻ വേണ്ടി ഓരോരുത്തരെയും രാവിലെ വിളിച്ചുണർത്തുന്ന മുതൽ TYPLൽ ഉടനീളം energy പകർന്ന POCമാരെക്കുറിച്ചാണ് participants പലരും വാചാലരായത്.


(അമീർക്ക, ബിലാൽക്ക,തുഫൈൽക്ക, ജുന നാലാളും അടിപൊളിയാണ് ട്ടോ).


ചില സെഷനുകളിൽ മിണ്ടാതിരുന്ന എന്നെയൊക്കെ ഉദ്ദേശിച്ച്😌😌Perfomance അടിസ്ഥാനത്തിൽ ആണ് Certificate എന്ന് പറഞ്ഞ് എല്ലാവരെയും ഉഷാറാക്കാൻ തികച്ചും സൈക്കോളജിക്കൽ movment നടത്തിയ ആദർശേട്ടൻ .TYPLന്റെ ആദ്യാന്ത്യം ഈ മൂന്നു ദിവസം സജീവമാക്കിയതിന് big thanks.


പിന്നെ സെഷനുകളെല്ലാം ഒന്നിനൊന്ന് ഭംഗിയായി അവതരിപ്പിച്ച എല്ലാ ഗുൽമോഹറുകളോടും(ഹമീംക്ക ,ഷഹ്മത്ത, പ്രവീണേട്ടൻ, അഫ് സൽക്ക(Trivandrum), അമീൻക്ക, സിബചേച്ചി, സംപ്രീതേട്ടൻ, ഇജാസ്ക്ക, ജസീൽക്ക, അഫ് സൽക്ക)ഒരുപാട് സ്നേഹം.


TYPL ന്റെ main highlite അവസാന സെഷൻ തന്നെ ആയിരുന്നു.


each for india fellow ആയിരുന്ന Rishabh Khaneja.തന്റെ inspiring Life നെ കഥകളിലൂടെ പറഞ്ഞ് അദ്ദേഹം എല്ലാവരുടെയും മനം കീഴടക്കി.

അതിരുകളില്ലാതെ സ്വപ്നം കാണാൻ പറഞ്ഞ ഈ TYPLൽ പറക്കുവാനുള്ള മോഹത്തിന് ചിറകുകൾ തുന്നാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഈ മൂന്നു ദിവസങ്ങൾക്ക് വേഗത വല്ലാതെ കൂടുതലായിരുന്നു.

ഒരുമിച്ചുള്ള ഈ മൂന്നു ദിവസം കൊണ്ട് രൂപപ്പെട്ട TYPL ഒരു തുടക്കമാണ്.

ഒരു പിടി രസമുള്ള ഓർമകളുടെ ആസ്വാദനമാണ്.

കളിയായി പോലും കളവ് പറയാനറിയാത്ത പാവം ഇജാസ് ക്കാനെ വെച്ച് ട്രോൾ ഉണ്ടാക്കിയതും

ബിലാൽക്കാന്റെ അവസാനിക്കാത്ത പാട്ടും

പവർ വരട്ടെന്നും പറ എല്ലാരെയും സെറ്റാക്കുന്ന അമീർക്കയും തുഫൈൽക്കയും നമ്മുടെ ഡോക്ടർ നസ്രത്തയും(first day TypLനെ ഒരു Poster ആയി design ചെയ്തത് അടിപൊളിയായിരുന്ന് ട്ടോ)

ആർട്ടിസ്റ്റ് സിനാനും Circle of trust നെക്കുറിച്ച് മനോഹരമായി എഴുതിയ ദൃശ്യ, qualitative education ന്റ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ സുഹൈൽ, ഷിഫാന, നമ്മുടെ ഭാവി ടീച്ചർ സാജിദത്ത, ജാസിം ക്ക, കോവിഡ് ഡ്യൂട്ടിക്കിടയിലും സെഷനിലെത്തിയ ആകാശേട്ടൻ, flood relief duty ഉള്ളത് കൊണ്ട് നമുക്കൊപ്പം മുഴുവൻ സമയം ചിലവഴിക്കാൻ പറ്റാതെ പോയ സിനാൻ ക്ക,Dream house ൽ ഒരു അടിപൊളി നടുമുറ്റം പ്ലാൻ ചെയ്തിട്ടുള്ള അഖില, ഫോട്ടോഗ്രാഫർ വിത്ത് പാട്ടുകാരൻ സാബിത്ത്ക്ക, Jdt യുടെ മുത്ത് ഷഫീഖ് ക്ക, IPM Volunteer സൽവ, കണ്ണൂർക്കാരിയായ കോഴിക്കോടൻ ഗുൽമോഹർ അഷികേച്ചി, ilab ന്റെ ആദ്യ audio book തയ്യാറാക്കിയ ജുന, സാബിത്ത് ,Smart Phone ഉപയോഗിച്ച് നിയന്ത്രിക്കുന്ന വീൽചെയർ നിർമിച്ച ഉമ്മു,tribal education ന്റെ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള സ്വാലിഹ്ക്ക, പിന്നെ നമുക്ക് ടെക്നിക്കൽ സപ്പോർട്ട് നൽകിയ ഷാബിൻക്ക, നസർ,ബാദിയ- എല്ലാവരോടും സ്നേഹം-♥️.

മൂന്നു ദിവസം കൊണ്ട് തളിരിട്ട പുതിയ ഗുൽമോഹർ വസന്തത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഹൃദയം നിറഞ്ഞ സന്തോഷം

അതേ ഇവിടെ വാട്സ് ഗ്രൂപ്പിൽ എല്ലാവരും തകർക്കുകയാണ്. മൂന്നു ദിവസങ്ങൾ കൊണ്ടുണ്ടായ ഈ പുതിയ കുടുബം.

മെഹ്ഫിൽ നൈറ്റിന് അരങ്ങൊരുങ്ങുന്നുണ്ട്.

🙂🙂

ഒരു പരിചയപ്പെടലിൽ ഒരായുഷ്ക്കാലത്തിന്റെ ആത്മ ബന്ധം സൃഷ്ടിച്ച എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം❤️



52 views0 comments
bottom of page